വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയെ ആക്രമിച്ചു; യുവാവ് പിടിയിൽ

By Trainee Reporter, Malabar News
KSEB employee assaulted
Representational Image
Ajwa Travels

കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയെ കടന്ന് പിടിച്ച യുവാവ് പിടിയിൽ. കൊല്ലം ഈസ്‌റ്റ് നഗർ 47ൽ ചെക്കുംമൂട്ടിൽ വീട്ടിൽ റോളണ്ട് (38) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിൽ യുവതി തനിച്ചാണെന്ന് മനസിലാക്കിയ പ്രതി വീടിന് സമീപത്ത് വെച്ച് യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

എന്നാൽ, യുവതി സ്‌ഥലത്ത്‌ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്തുടർന്നെത്തി വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവതി ബഹളം വെച്ചതോടെ പരിസരവാസികൾ ഓടിയെത്തി. ഇതോടെ ഓടിരക്ഷപെട്ട യുവാവിനെ പരിസരത്തെ സിസിടിവി ക്യാമറയുടെ സഹായത്തോടെയാണ് പോലീസ് തിരിച്ചറിഞ്ഞത്.

കൊല്ലം വെസ്‌റ്റ് സ്‌റ്റേഷനിൽ കൊലപാതക ശ്രമം അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ടയാളാണ് ഇയാൾ. നല്ലനടപ്പിന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശിക്ഷിച്ചെങ്കിലും ഇയാൾ കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. കൊല്ലം വെസ്‌റ്റ് ഇൻസ്‌പെക്‌ടർ ബി ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തങ്കശ്ശേരിയിൽ നിന്ന് പ്രതിയെ പിടികൂടിയത്.

Most Read: ലൈംഗികപീഡന പരാതി; ‘പടവെട്ട്’ സംവിധായകനെ ഷൂട്ടിംഗിനിടെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE