കെപിസിസി പുനസംഘടന; നേതാക്കള്‍ ഡെല്‍ഹിയിലേക്ക്

By Desk Reporter, Malabar News
vd-satheesan-k-sudhakaran
Ajwa Travels

ന്യൂഡെല്‍ഹി: കെപിസിസി പുനസംഘടന വിഷയത്തിൽ ഹൈക്കമാൻഡുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡെല്‍ഹിയിലേക്ക് പോകുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ ആഴ്‌ച അവസാനം ഡെൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.

ഹൈക്കമാൻഡുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സംസ്‌ഥാനത്ത് പ്രാഥമിക ധാരണയിലെത്താൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുതിർന്ന നേതാക്കൾ ചര്‍ച്ച നടത്തിയിരുന്നു. കെപിസിസി ഭാരവാഹികളുടെ എണ്ണവും ഡിസിസി പുനസംഘടനയുമാകും ഡെൽഹിയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭാരവാഹി പ്രഖ്യാപനം നടത്തുക. മുഴുവന്‍ ഡിസിസികളും അഴിച്ചുപണിയുമെന്നാണ് സൂചന.

Read also: ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ബിജെപി നേതാവിന്റെ പങ്ക് അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE