തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പുറത്താക്കി. കോണ്‍ഗ്രസ് ഹൈക്കമാൻഡിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്‌തതിനെ തുടർന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ അറിയിച്ചു.
അച്ചടക്ക ലംഘനം നടത്തിയതിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. തെറ്റുതിരുത്താന്‍ തയ്യാറാകാതെ വീണ്ടും അടിസ്‌ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ അറിയിച്ചു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷവും നേതൃത്വത്തിനെതിരായ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികയിൽ കെസി വേണുഗോപാൽ ഇഷ്‌ടക്കാരെ തിരുകി കയറ്റിയെന്നാണ് പ്രശാന്ത് ഉന്നയിക്കുന്ന ആരോപണം.
Read also: ചേരിപ്പോര് യുഡിഎഫിലും; മുന്നണി യോഗത്തില്‍ ആർഎസ്‌പി പങ്കെടുക്കില്ല