നേതൃത്വത്തെ വെല്ലുവിളിച്ചു; പിഎസ് പ്രശാന്തിനെ പുറത്താക്കി

By Syndicated , Malabar News
ps prasanth

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പുറത്താക്കി. കോണ്‍ഗ്രസ് ഹൈക്കമാൻഡിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്‌തതിനെ തുടർന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ അറിയിച്ചു.

അച്ചടക്ക ലംഘനം നടത്തിയതിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. തെറ്റുതിരുത്താന്‍ തയ്യാറാകാതെ വീണ്ടും അടിസ്‌ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ അറിയിച്ചു.

പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷവും നേതൃത്വത്തിനെതിരായ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികയിൽ കെസി വേണുഗോപാൽ ഇഷ്‌ടക്കാരെ തിരുകി കയറ്റിയെന്നാണ് പ്രശാന്ത് ഉന്നയിക്കുന്ന ആരോപണം.

Read also: ചേരിപ്പോര് യുഡിഎഫിലും; മുന്നണി യോഗത്തില്‍ ആർഎസ്‌പി പങ്കെടുക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE