തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നതോടെ എല്ലാ വിദ്യാർഥികള്‍ക്കും ബസ് സര്‍വീസ് ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. കൂടാതെ സ്‌കൂൾ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടാൽ കെഎസ്ആര്‍ടിസി സ്‌കൂള്‍ ബോണ്ട് സര്‍വീസ് എന്ന പേരില്‍ ബോണ്ട് സര്‍വീസ് ആരംഭിക്കുമെന്നും, നിശ്‌ചിത നിരക്ക് ഈടാക്കിക്കൊണ്ടായിരിക്കും ബോണ്ട് സര്‍വീസ് നടത്തുകയെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഒപ്പം തന്നെ സ്‌കൂൾ തുറക്കുന്നതോടെ കുട്ടികൾക്ക് കൂടുതൽ ബസ് സർവീസുകൾ ആവശ്യമായി വന്നാൽ സ്വകാര്യ ബസുകളെ ആശ്രയിക്കുമെന്നും, ഇതിനായി സ്വകാര്യ ബസുകളുമായി ദീർഘകാല കരാറിന് തയ്യാറാണെന്നും മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്.
നവംബർ ഒന്നാം തീയതിയോടെ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ച പശ്‌ചാത്തലത്തില്‍ ഒക്‌ടോബർ 20ന് മുന്‍പായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ ക്ഷമതാ പരിശോധന പൂർത്തിയാക്കും. തുടർന്ന് ട്രയൽ റൺ നടത്തിയതിന് ശേഷം മാത്രമേ വിദ്യാർഥികളുടെ യാത്രക്കായി വാഹനങ്ങൾ അനുവദിക്കുകയുള്ളൂ.
Read also: സുരേഷ് ഗോപിക്ക് അധ്യക്ഷ സ്‌ഥാനം; മറുപടി ഇല്ലെന്ന് കെ സുരേന്ദ്രൻ