കൊച്ചി: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓഡിറ്റിലെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെ അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദ്ദേശം നൽകണം എന്നാണ് ഹരജിയിലെ ആവശ്യം.
എന്നാല്‍, ഹരജി നിലനില്‍ക്കില്ലെന്നും കേസെടുക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശിക്കാനാകില്ലെന്നും സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. പരാതിക്കാരന് ബന്ധപ്പെട്ട കീഴ്‌ക്കോടതിയെ സമീപിക്കുകയോ പോലീസിൽ പരാതി നൽകുകയോ ചെയ്യാമെന്നും സർക്കാർ വിശദീകരണത്തിൽ പറയുന്നു. ഇക്കാര്യത്തില്‍ പരാതിക്കാരന്‍ ഇന്ന് കോടതി മുന്‍പാകെ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും.
Read also: പതിവ് തെറ്റിച്ചില്ല; ഇന്ധനവില ഇന്നും കൂടി







































