പതിവ് തെറ്റിച്ചില്ല; ഇന്ധനവില ഇന്നും കൂടി

By Staff Reporter, Malabar News
Petrol,-Diesel
Rep. Image
Ajwa Travels

കൊച്ചി: ഇന്ധനവില തുടര്‍ച്ചയായ എട്ടാം ദിവസവും കൂട്ടി. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 89 രൂപ 15 പൈസയിലെത്തി. തിരുവനന്തപുരത്ത് 90 രൂപ 94 പൈസയാണ്. ഡീസലിന് ലീറ്ററിന് കൊച്ചിയില്‍ 83 രൂപ 74 പൈസയും തിരുവനന്തപുരത്ത് 85 രൂപ 14 പൈസയുമാണ് വില.

ഇതിനിടെ ഇന്നലെ അപ്രതീക്ഷിതമായി പാചകവാതക വിലയും വർധിപ്പിച്ചിരുന്നു. ഇന്ധനവിലയിൽ പൊറുതിമുട്ടിയ ജനങ്ങളിൽ അധികഭാരം ഏൽപ്പിച്ചു കൊണ്ടാണ് പാചകവാതക വില വർധിച്ചത്. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ന് മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ ഗ്രാം സിലിണ്ടറിന് 769 രൂപയാണ് ഡെൽഹിയിലെ വില.

Read Also: പുതിയ പാർട്ടിയുണ്ടാക്കാൻ കാപ്പൻ വിഭാഗം; പേരും മറ്റും നിശ്‌ചയിക്കാൻ പ്രത്യേക സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE