പാലാ: യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ പുതിയ പാർട്ടി രൂപീക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് തുടക്കംകുറിച്ച് മാണി സി കാപ്പൻ വിഭാഗം. പാലായിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
എല്ലാ ജില്ലാകമ്മിറ്റികളും 28നകം പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പുതിയ പാർട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചു തീരുമാനിക്കാൻ മാണി സി കാപ്പൻ ചെയർമാനായ പത്തംഗസമിതിയെ ചുമതലപ്പെടുത്തി. അഡ്വ. ബാബു കാർത്തികേയൻ ആണ് സമിതിയുടെ കൺവീനർ.
അതേസമയം കാപ്പനോടൊപ്പമുള്ളവർ സർക്കാരിൽനിന്ന് ലഭിച്ച കോർപ്പറേഷൻ ചെയർമാൻ, ബോർഡ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ ഉടൻ രാജിവെക്കും.
Read Also: പാചകവാതക വില വീണ്ടും കൂട്ടി