മലപ്പുറം: ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നടത്തിയ പണിമുടക്കിൽ നിലമ്പൂർ ഡിപ്പോയിൽ മാത്രം ആറ് ലക്ഷം രൂപയുടെ വരുമാന നഷ്‌ടം. സമരത്തിന്റെ ആദ്യ ദിവസം നിലമ്പൂർ ഡിപ്പോയിൽ നിന്ന് ഒരു സർവീസും നടത്തിയിരുന്നില്ല. രണ്ടാം ദിവസം എറണാകുളം, കോഴിക്കോട് റൂട്ടിലായി നാലു സർവീസുകൾ മാത്രമാണ് നടത്തിയത്.
രണ്ട് ദിവസങ്ങളിലായാണ് ആറ് ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നത്. പണിമുടക്കിന് ശേഷം ഡിപ്പോയിൽ നിന്ന് മുഴുവൻ സർവീസുകളും ആരംഭിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഡിപ്പോയുടെ പ്രതിദിന വരുമാനം മൂന്നര ലക്ഷം മുതൽ നാലര ലക്ഷം വരെയായി ഉയർന്നിരുന്നു.
Most Read: വില്ലനായി ന്യൂനമർദ്ദം; ചെന്നൈയിൽ മഴ കുറഞ്ഞേക്കും, അതിജാഗ്രത





































