കൂത്തുപറമ്പ്: റോഡിൽ ബൈക്ക് തെന്നിവീണ് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. തലശ്ശേരി- വളവുപാറ റോഡിൽ ബംഗ്ളമൊട്ട വളവിന് സമീപം വൈകീട്ട് നാലരയോടെയാണ് അപകടം. കാസർഗോഡ് പെരിയ സ്വദേശി വിഷ്‌ണു (29) ആണ് മരിച്ചത്. പാറാലിലെ മാർക്കറ്റിങ് ഏജൻസിയിൽ ജോലി ചെയ്യുകയാണ് വിഷ്‌ണു.
പാറാലിൽ കമ്പനി ഏർപ്പെടുത്തിയ വാടക വീട്ടിലാണ് താമസം. പാറാൽ ഭാഗത്തേക്ക് പോവുകയായിരുന്ന വിഷ്‌ണുവിന്റെ ബൈക്ക് ചാറ്റൽ മഴയിൽ തെന്നി മറിയുകയായിരുന്നു. റോഡിന് മധ്യത്തിലേക്ക് വീണ വിഷ്‌ണു തൊട്ടുപിന്നാലെ വന്ന ബസിനടിയിൽ പെടുകയായിരുന്നു.
ആംബുലൻസ് എത്തിച്ച് വിഷ്‌ണുവിനെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂത്തുപറമ്പിൽ നിന്ന് ചെറുവാഞ്ചേരിയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി



































