കുവൈറ്റ് സിറ്റി : രാജ്യത്ത് ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കുവൈറ്റ് അധികൃതർ. പ്രവാസികളും സ്വദേശികളും ഉൾപ്പടെയുള്ള ആളുകൾ കർശന ജാഗ്രത പാലിക്കണമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. സുരക്ഷ, ഗതാഗതം തുടങ്ങിയവ ഉള്‍പ്പെടെ ഏത് തരത്തിലുമുള്ള സഹായത്തിനും 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ കുവൈറ്റും ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. സൗദിയിൽ റിയാദ്, അല്‍ ജൌഫ്, ഖസീം, ഹായില്‍, മക്ക, മദീന എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പൊടിക്കാറ്റ് രൂക്ഷമായതിനെ തുടർന്ന് റോഡുകളിലും മറ്റും കാഴ്ച അസാധ്യമാകുകയാണ്. അതിനാൽ തന്നെ പൊതുജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്നും, ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.
Read also : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്; രാജ്യത്ത് നിരോധിക്കാൻ തീരുമാനം







































