മദീനയിൽ ഫാസ്‌റ്റ് ചാര്‍ജിങ് സേവനത്തിന് തുടക്കം; എട്ട് മണിക്കൂറിനുള്ളിൽ ഇലക്‌ട്രിക്‌ കാർ ചാർജ് ചെയ്യാം

By Desk Reporter, Malabar News
Launch of fast charging service in Madinah; The electric car can be charged within eight hours
Ajwa Travels

റിയാദ്: മദീനയില്‍ ഇലക്‌ട്രിക്‌ കാറുകള്‍ക്കുള്ള ഫാസ്‌റ്റ് ചാര്‍ജിങ് സേവനത്തിന് തുടക്കം. ഈ സംവിധാനത്തിലൂടെ പരമാവധി എട്ട് മണിക്കൂറിനുള്ളില്‍ത്തന്നെ ഒരു ഇലക്‌ട്രിക്‌ കാര്‍ ചാര്‍ജ് ചെയ്യാം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക, രാജ്യത്തെ പൗരൻമാരും വിദേശികളും വൈദ്യുതോര്‍ജം ഉപയോഗിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സുരക്ഷയും അന്താരാഷ്‌ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഇവയുടെ പ്രവര്‍ത്തനമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ആദ്യമായാണ് മദീനയില്‍ വൈദ്യുതി കാറുകള്‍ക്കായി ഫാസ്‌റ്റ് ചാര്‍ജിങ് സംവിധാനം നിലവില്‍ വരുന്നത്.

സുല്‍ത്താന റോഡിലാണ് ആദ്യ ഘട്ടത്തില്‍ ഫാസ്‌റ്റ് ചാര്‍ജിങ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സെന്‍ട്രല്‍ മേഖലയില്‍ മൂന്നിടങ്ങള്‍, ഉഹുദ്, എയര്‍പോര്‍ട്ട് റോഡ്, ഒമര്‍ ബിന്‍ അല്‍ ഖത്താബ് റോഡ് തുടങ്ങിയ സ്‌ഥലങ്ങളിലും വൈകാതെ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.

Most Read:  നടിയെ ആക്രമിച്ച കേസ്; അന്വേഷണ സമയപരിധി ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE