ന്യൂഡെൽഹി: ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. തുടർന്ന് ഡെൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കപിലിനെ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കിയെന്ന് ഹുന്ദുസ്‌ഥാൻ ടൈംസ്, ദ ഇന്ത്യൻ എക്സ്പ്രസ് എന്നീ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കപിൽ സുഖംപ്രാപിച്ചു വരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്‌ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മാദ്ധ്യമപ്രവർത്തക ടീനാ താക്കർ ട്വിറ്ററിൽ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുണ്ട്. “പ്രശസ്‌ത ക്രിക്കറ്റ് താരം കപിൽ ദേവിന് ഹൃദയാഘാതം, ഡെൽഹിയിലെ ഒരു ആശുപത്രിയിൽ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനായി. വേഗത്തിൽ സുഖം പ്രാപിക്കട്ടെ”- എന്നാണ് ടീന താക്കറിന്റെ ട്വീറ്റ്.
Legendary cricketer Kapil Dev @therealkapildev suffers heart attack, undergoes angioplasty at a hospital in Delhi. Wishing him a speedy recovery.
— Teena Thacker (@Teensthack) October 23, 2020
കപിൽ വേഗം സുഖം പ്രാപിക്കട്ടേയെന്ന് സച്ചിൻ തെൻഡുൽക്കറും ആശംസിച്ചു.
Take care @therealkapildev! Praying for your quick recovery. Get well soon Paaji. ??
— Sachin Tendulkar (@sachin_rt) October 23, 2020
മുൻ ഇന്ത്യൻ ക്യാപ്റ്റനായ കപിൽ ദേവ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. 1983ലെ ലോകകപ്പ് നേട്ടത്തിൽ ഇന്ത്യയെ നയിച്ചത് കപിലായിരുന്നു. 131 ടെസ്‌റ്റ് മൽസരങ്ങൾ കളിച്ച താരം 5248 റൺസും 434 വിക്കറ്റും സ്വന്തമാക്കി. 225 ഏകദിനങ്ങളിൽ 3783 റൺസും 253 വിക്കറ്റും കപിലിന്റെ പേരിലുണ്ട്.