ന്യൂഡെല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്‌ളാസ്‌റ്റിക്ക് വിധേയനാക്കിയ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ആശുപതിയില്‍ മകള്‍ക്കൊപ്പമുള്ള ചിത്രം മുന്‍ ക്രിക്കറ്റ് താരം ചേതൻ ശര്‍മ്മ പുറത്ത് വിട്ടു. ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും എല്ലാവരുടേയും കരുതലിനും സ്‌നേഹത്തിനും നന്ദി പറയുകയാണെന്നും കപില്‍ ദേവ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
— Kapil Dev (@therealkapildev) October 23, 2020
വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് ഇതിഹാസ ക്രിക്കറ്റ് താരത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ശേഷം ഡെല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കപില്‍ ദേവ്.
Read also: സൈനിക കാന്റീനുകളില്‍ വിദേശ ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കാന്‍ സാധ്യത