ന്യൂഡെല്‍ഹി: രാജ്യത്തെ സൈനിക കാന്റീനുകളില്‍ വിവിധ ബ്രാന്‍ഡുകളുടെ വിദേശ മദ്യങ്ങളടക്കം നാലായിരത്തിലധികം വിദേശ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്രം നീക്കം. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്‌ത ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തണമെന്ന് വ്യക്‌തമാക്കിയിരിക്കുന്നത്.
Read also:ഐ എല്‍ ഒ അധ്യക്ഷസ്‌ഥാനം ഇന്ത്യക്ക്; അവസരം 35 വര്‍ഷത്തിന് ശേഷം
ആത്‍മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ഉല്‍പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് പുതിയ ഉത്തരവെന്നാണ് സൂചന. ഏതൊക്കെ വിദേശ ഉല്‍പ്പന്നങ്ങളാണ് ഒഴിവാക്കുക എന്ന് ഉത്തരവില്‍ വ്യക്‌തമല്ല. ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിനാണ് നിരോധനം ഏര്‍പ്പെടുത്തുക എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന സൂചന. എന്നാല്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.