ഐ എല്‍ ഒ അധ്യക്ഷസ്‌ഥാനം ഇന്ത്യക്ക്; അവസരം 35 വര്‍ഷത്തിന് ശേഷം

By Syndicated , Malabar News
International-Labour-Organization_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ എല്‍ ഒ) അധ്യക്ഷസ്‌ഥാനം ഇന്ത്യ ഏറ്റെടുത്തു. 35 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഐ എല്‍ ഒ ഗവേണിങ് ബോഡിയുടെ അധ്യക്ഷസ്‌ഥാനം ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ അപൂര്‍വ ചന്ദ്ര ഐ എ എസാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജൂണ്‍ 2021 വരെയായിരിക്കും കാലാവധി. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്‍ട്ര തൊഴില്‍ സംബന്ധിയായ നയങ്ങള്‍, അജണ്ടകള്‍, ബജറ്റ്, ഡയറക്‌റ്റർ ജനറലിനെ തിരഞ്ഞെടുക്കുക എന്നീ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന ഐഎല്‍ഒയുടെ പരമോന്നത എക്‌സിക്യൂട്ടീവ് ബോഡിയാണ് ഗവേണിംഗ് ബോഡി (ജിബി). മഹാരാഷ്‍ട്ര കേഡറിലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ (ഐഎഎസ്) 1988 ബാച്ചിലെ അംഗമാണ് അപൂര്‍വ ചന്ദ്ര.

Read also: ദുഷിച്ച വാഗ്ദാനങ്ങള്‍; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം; വിമര്‍ശിച്ച് കമല്‍ഹാസന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE