കപില്‍ ദേവ് ആശുപത്രി വിട്ടു

By Staff Reporter, Malabar News
sports image_malabar news
കപില്‍ ദേവ് ചേതന്‍ ശര്‍മയോടൊപ്പം
Ajwa Travels

ന്യൂഡെല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ളാസ്‌റ്റിക്ക് വിധേയനായ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് ആശുപത്രി വിട്ടു. രണ്ടു ദിവസത്തെ ചികില്‍സക്ക് ശേഷമാണ് കപില്‍ ദേവ് ആശുപത്രി വിട്ടത്.

ഇന്ത്യന്‍ ടീം മുന്‍ നായകനും അറുപത്തൊന്നുകാരനുമായ ഇദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കപിലിനെ ആന്‍ജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കിയിരുന്നു. ആശുപത്രി അധികൃതര്‍ താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് നേരത്തെ വ്യക്‌തമാക്കിയിരുന്നു. കൂടാതെ വൈകാതെ തന്നെ കപിലിന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

Read Also: ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമെന്ന് ആരോഗ്യമന്ത്രി

കപില്‍ ദേവ് സുഖം പ്രാപിച്ചുവെന്നും ആന്‍ജിയോപ്ളാസ്‌റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രി വിട്ടതായും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കപില്‍ ദേവിന്റെ സഹ കളിക്കാരനുമായിരുന്ന ചേതന്‍ ശര്‍മ ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയും ചേതന്‍ ശര്‍മ പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE