മലപ്പുറം: മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇളംമ്പുഴ, നടുവക്കാട് മേഖലയിലാണ് പുലിയുടെ സാന്നിധ്യമാണുള്ളത്. ഇന്നലെ രാത്രി ഇതര സംസ്‌ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്. രാത്രി തന്നെ ആർആർടി സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രാവിലെയും പരിശോധന തുടർന്നു. എന്നാൽ, പുലിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഒരാഴ്‌ച മുൻപ് ഇതേ മേഖലയിൽ പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. മമ്പാട് പുളിക്കൽ പൂക്കോടൻ മുഹമ്മദലിക്കാണ് പരിക്കേറ്റത്. പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്‌ഥാപിച്ചിരുന്നു. എന്നാൽ, കൂടിന്റെ പരിസരത്തൊന്നും പുലി എത്തിയിരുന്നില്ല.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ