കൽപ്പറ്റ: വയനാട് നല്ലൂർ നമ്പ്യാർകുന്ന് ചീരാൽ മേഖലയിൽ രണ്ടുമാസത്തോളമായി ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിൽ. ആദ്യം വെച്ച കൂട്ടിൽ പുലി കുടുങ്ങാത്തതിനെ തുടർന്ന് രണ്ടാമത് വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലിയെ കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
നമ്പ്യാർകുന്ന് കല്ലൂർ ശ്‌മശാനത്തിന് അടുത്തുവെച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശത്തെ ഒട്ടേറെ വളർത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു. കെണിയിൽ കുടുങ്ങുന്നതിന് മുൻപ് സമീപത്തെ ഒരു വീട്ടിലെ കോഴിയെ പുലി പിടികൂടിയിരുന്നു. ബഹളം വെച്ചതിനെ തുടർന്ന് ഇവിടെ നിന്ന് പോയ പുലിയാണ് പിന്നാലെ വനംവകുപ്പിന്റെ കെണിയിൽ കടുങ്ങിയത്.
കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച് പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് വനംവകുപ്പ് ഒരുങ്ങുന്നത്. 11 വളർത്തു മൃഗങ്ങളെയാണ് പുലി ആക്രമിച്ചത്. ഇതിൽ ആറ് വളർത്തുമൃഗങ്ങളാണ് ചത്തത്. പരിസരത്തെ റോഡിലൂടെ നടന്നുപോകുന്ന പുലിയുടെ ദൃശ്യങ്ങളും മറ്റും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Most Read| തന്ത്രപ്രധാന പങ്കാളി, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉടൻ; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി