ലിങ്ക്ഡ്ഇൻ മലയാളി കൂട്ടായ്‌മയുടെ ‘കൊച്ചി ഇൻ കാർണിവൽ’ ജനുവരി 25ന്

ലിങ്ക്ഡ്ഇൻ മലയാളി പ്രൊഫഷണൽ കൂട്ടായ്‌മയുടെ പതിനൊന്നാമത് ഓഫ്-ലൈൻ മീറ്റപ്പ് ജനുവരി 25ന് രാവിലെ 10 മുതൽ എറണാകുളം മുളന്തുരുത്തിയിൽ.

By Senior Reporter, Malabar News
LinkedIn Malayali community- Kochi in Carnival
Ajwa Travels

കൊച്ചി: പ്രൊഫഷണൽ നെറ്റ്‌വർക്കിങ് പ്ളാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ-ലെ മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്‌മയായ ‘Linked-ഇൻ’ കമ്മ്യൂണിറ്റി നേതൃത്വം നൽകുന്ന ‘കൊച്ചി ഇൻ കാർണിവൽ’ ജനുവരി 25ന് എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലുള്ള പാരഡൈസ്‌ വാലിയിൽ നടക്കും.

ജനുവരി 25ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മീറ്റപ്പ് വൈകീട്ട് ആറിന് സമാപിക്കും. വിവിധ മേഖലയിൽ നിന്നുള്ള 150ഓളം പ്രൊഫഷണലുകളും സംരംഭകരും പങ്കെടുക്കുന്ന മീറ്റപ്പിൽ ഐസ് ബ്രെയ്‌ക്കിങ് സെഷനും വനിതാ സംരംഭകരുടെയും സ്‌റ്റാർട്ടപ്പ് സ്‌ഥാപകരുടെയും കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെയും പാനൽ ചർച്ചകളും സംരംഭക മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളും നടക്കും.

ഡിജിറ്റൽ മർക്കറ്റിങ് സംരംഭകനും സോഷ്യൽ കമ്മ്യൂണിറ്റി എക്‌സ്‌പെർട്ടുമായ അർഷാദ് ഖാദർ 2024 ഓഗസ്‌റ്റിൽ ആരംഭിച്ച ‘Linked-ഇൻ’ കമ്മ്യൂണിറ്റിയെ മലയാളികളായ പ്രൊഫഷണലുകളും സംരംഭകരും ഉൾപ്പടെ ആറായിരത്തിലധികം പേർ ഫോളോ ചെയ്യുന്നുണ്ട്.

ലോക വ്യാപകമായുള്ള മലയാളി സംരംഭകരെയും പ്രൊഫഷണലുകളെയും പരസ്‌പരം കണക്റ്റ്‌ ചെയ്‌തുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട സംരംഭക-പ്രൊഫഷണൽ അന്തരീക്ഷം കെട്ടിപ്പടുക്കാൻ രൂപംനൽകിയ കമ്മ്യൂണിറ്റി നിലവിൽ കേരളം, ഖത്തർ, യുഎഇ എന്നിവിടങ്ങളിലായി പത്ത് ഓഫ്‌ലൈൻ മീറ്റപ്പുകളും മുപ്പതിലധികം ഓൺലൈൻ വർക്‌ഷോപ്പുകളും സംഘടിപ്പിച്ചു.

LinkedIn
Rep. Image (Image Courtesy:
CEMI.cz)

പ്രൊഫഷണലുകളുടെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കി ‘ഹീൽ-ഇൻ’, തൊഴിൽ അന്വേഷകർക്കായി ‘കണക്റ്റ്‌-ഇൻ ജോബ്‌സ്‌’, പേഴ്‌സണൽ ബ്രാൻഡിങ് പഠിക്കാനും മനസിലാക്കാനുമായി ‘ബ്രാൻഡ് യു റൈറ്റ്‌’ തുടങ്ങി ഫോളോവേഴ്‌സിന്റെ ആവശ്യങ്ങൾ പരിഗണിച്ചുള്ള ഒട്ടനേകം ഇനിഷ്യേറ്റീവുകളും ഈ കമ്മ്യൂണിറ്റി സംഘടിപ്പിച്ചു.

2025 ജൂലൈയിൽ കേരള സ്‌റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്‌റ്റിവലിന്റെ ഭാഗമായും ‘Linked-ഇൻ’ കമ്മ്യൂണിറ്റി സഹകരിച്ചു. പരസ്‌പരം കണക്റ്റ്‌ ചെയ്യുന്നതിലൂടെ നിരവധിപേർക്ക് തൊഴിൽ കണ്ടെത്താനും മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്‌ടിക്കാനും ബിസിനസ് വളർച്ച നേടാനും സഹായിക്കുന്ന ‘Linked-ഇൻ’ കമ്മ്യൂണിറ്റിയുടെ പതിനൊന്നാമത് മീറ്റപ്പാണ് ‘കൊച്ചി ഇൻ കാർണിവൽ’. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇ-മെയിലിലോ 7736458418 എന്ന വാട്‌സാപ്പ് നമ്പറിലോ ബന്ധപ്പെടുക.

Most Read| ‘ഖമനയിയെ ലക്ഷ്യമിട്ടാൽ വലിയ യുദ്ധം’; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE