ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നു

By Web Desk, Malabar News
LinkedIn
Representational image
Ajwa Travels

ന്യൂയോര്‍ക്ക്: തൊഴില്‍ അധിഷ്‌ഠിത സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നു. വിദേശ ടെക് കമ്പനികള്‍ക്ക് മേല്‍ ചൈന നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാൽ ആണ് ഈ തീരുമാനമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

ലിങ്ക്ഡ് ഇൻ പകരം ജോലിയ്‌ക്ക്‌ അപേക്ഷിക്കുന്നതിന് മാത്രമായുള്ള പ്രത്യേകം ആപ്പ്ളിക്കേഷന്‍ ചൈനയില്‍ അവതരിപ്പിക്കും. എന്നാല്‍ ലിങ്ക്ഡ് ഇനില്‍ ഉണ്ടായിരുന്നത് പോലെ നെറ്റ് വര്‍ക്ക് ഫീച്ചറുകള്‍ ഉണ്ടാവില്ല എന്ന് മൈക്രോസോഫ്റ്റ് എഞ്ചിനീയറിങ് സീനിയര്‍ വൈസ് പ്രസിഡണ്ട് വ്യക്‌തമാക്കുന്നു.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ചൈനയില്‍ സ്വകാര്യ കമ്പനികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കാണ് ഭരണകൂടം ശ്രമിക്കുന്നത്. ലിങ്ക്ഡ് ഇന്‍ സൈറ്റിലെ ഉള്ളടക്കങ്ങള്‍ പുനഃപരിശോധിക്കാന്‍ സമയപരിധി നല്‍കിയിരിക്കുകയാണ് ചൈനീസ് അധികൃതര്‍.

2014ലാണ് ലിങ്ക്ഡ് ഇന്‍ ചൈനയില്‍ ആരംഭിച്ചത്. തൊഴില്‍ പരമായും വ്യക്‌തിപരമായുമുള്ള സൗഹൃദവും ബന്ധവും വളര്‍ത്തുകയും തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ് ഇന്റെ പ്രവര്‍ത്തനം.

ഒരു ദശാബ്‌ദക്കാലമായി ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും രാജ്യത്ത് നിരോധനമുണ്ട്. സൈബര്‍ ആക്രമണങ്ങളും സെന്‍സര്‍ഷിപ്പും രൂക്ഷമായതോടെ 2010ല്‍ ഗൂഗിളും ചൈന വിട്ടിരുന്നു.

Entertainment News: ‘അണ്ണാത്തെ’ ടീസറെത്തി; ആഘോഷമാക്കി രജനി ആരാധകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE