‘അണ്ണാത്തെ’ ടീസറെത്തി; ആഘോഷമാക്കി രജനി ആരാധകർ

By News Bureau, Malabar News
annaatthe teaser
Ajwa Travels

പ്രേക്ഷകരെ ആവേശഭരിതരാക്കി രജനീകാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ടീസർ. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ എന്റർടെയ്നറാണ്. രജനികാന്തും ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

സൂപ്പർസ്‌റ്റാറിന്റെ മാസ് ആക്ഷൻ രംഗങ്ങളാണ് ടീസറിൽ ഉടനീളം ഉൾപ്പെടുത്തിയിരിക്കുന്നത്. പൂർണമായും രജനി ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന ചേരുവകൾ അടങ്ങിയ ചിത്രമായിരിക്കും ‘അണ്ണാത്തെ’യെന്ന് ടീസറിൽ നിന്ന് വ്യക്‌തമാണ്‌. ഇതിനോടകം 4.4 മില്യണിലേറെ ആളുകളാണ് ടീസർ കണ്ടത്.

‘ദര്‍ബാറി’ന് ശേഷം രജനികാന്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൂരി, മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, ബാല തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വെട്രി പളനിസ്വാമിയാണ്. സംഗീത സംവിധാനം ഡി ഇമ്മൻ.

annaatthe movie

‘അണ്ണാത്തെ’ പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രമായിരിക്കും എന്ന് രജനികാന്ത് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ ഗ്രാമത്തലവന്റെ വേഷത്തിലാണ് രജനി എത്തുന്നത്. പടയപ്പാ, അരുണാചലം എന്നിവ പോലെ ഒരു മാസ് ചിത്രമായിരിക്കും ‘അണ്ണാത്തെ’ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Most Read: സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE