തദ്ദേശസ്‌ഥാപന ഉപതിരഞ്ഞെടുപ്പ്; മഷി പുരട്ടുന്നത് വോട്ടർമാരുടെ ഇടത് നടുവിരലിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചൂണ്ടു വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മായാത്തതിനാലാണ് തീരുമാനം.

By Trainee Reporter, Malabar News
up-election-2022
Rep. Image
Ajwa Travels

തിരുവനന്തപുരം: തദ്ദേശസ്‌ഥാപന തിരഞ്ഞെടുപ്പിൽ മഷി പുരട്ടുന്നത് വോട്ടർമാരുടെ ഇടത് നടുവിരലിൽ ആകണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചൂണ്ടു വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മായാത്തതിനാലാണ് തീരുമാനം. ഈ നിർദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതായിരിക്കും.

സംസ്‌ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് ഈ മാസം 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ 31ന് രാവിലെ പത്ത് മണിക്ക് നടക്കും. അതേസമയം, തദ്ദേശസ്വയംഭരണ വാർഡ് വിഭജനത്തിനായി സർക്കാർ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷന്റെ ആദ്യ യോഗം ഇന്ന് ചേർന്നു. കമ്മീഷൻ ചെയർമാനായ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ യോഗത്തിൽ അധ്യക്ഷനായി.

Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE