പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ സ്‌ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ എംഎൽഎ. മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിവി അൻവർ പിന്തുണ പ്രഖ്യാപിച്ചു.
വർഗീയ രാഷ്‌ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കും. ഡിഎംകെയുടെ സ്‌ഥാനാർഥി എംഎം മിൻഹാജിനെ പിൻവലിക്കുന്നെന്നും രാഹുലിന് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ വ്യക്‌തമാക്കി.
കോൺഗ്രസ് വ്യക്‌തിപരമായി അപമാനിച്ചതെല്ലാം ക്ഷമിക്കുന്നു. യുഡിഎഫിനെ പിന്തുണച്ചില്ലെങ്കിൽ ബിജെപി അധികാരത്തിലെത്തും എന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. രാഹുലിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും, എന്നാൽ ചേലക്കരയിൽ വിട്ടുവീഴ്‌ചയില്ലെന്നും അൻവർ പറഞ്ഞു. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൻകെ സുധീർ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സ്‌ഥാനാർഥിയായി മൽസരിക്കും.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!