തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലയിൽ എൽഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും രണ്ടു പഞ്ചായത്തിലും ഒരു നഗരസഭയിലും ഇടതുമുന്നണിക്ക് ഭൂരിപക്ഷം നഷ്‌ടപ്പെട്ടു. തിരുവനന്തപുരം ഡിസിസി പ്രസിഡണ്ടിന്റെ തട്ടകമായ പെരിങ്ങമല പഞ്ചായത്തിൽ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് മാറി മൽസരിച്ച മൂന്നുപേരും ജയിച്ചു.
കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് എത്തിയ വെള്ളനാട് ശശി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി മൽസരിച്ചു ജയിച്ചു. സംസ്‌ഥാനത്തെ 49 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 23 ഇടത്ത് ഇടതുമുന്നണി ജയിച്ചു. 19 സീറ്റാണ് യുഡിഎഫിന് ലഭിച്ചത്. നാലിടത്ത് യുഡിഎഫ് സ്വതന്ത്രർ ജയിച്ചു.
കഴിഞ്ഞ തവണ നാല് സീറ്റുണ്ടായിരുന്ന എൻഡിഎക്ക് ഒരു സീറ്റ് കുറഞ്ഞു. കൊല്ലം ജില്ലയിലെ തൊടിയൂർ പൂയപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്‌ടമായി. രണ്ടിടത്തും ഓരോ വീതം സീറ്റ് യുഡിഎഫ് പിടിച്ചതോടെയാണ് ഇടതു ഭൂരിപക്ഷം കുറഞ്ഞത്. പെരിങ്ങമല പഞ്ചായത്തിലെ കരിമൺകോട്, മടത്തറ, കൊല്ലായിൽ വാർഡുകളിലെ മൂന്ന് മൂന്നംഗങ്ങളും കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് എത്തുകയായിരുന്നു.
യുഡിഎഫ് പ്രതിസന്ധി എൽഡിഎഫിലേക്ക് എത്തുകയും കൂറുമാറ്റം അയോഗ്യനാവുകയും ചെയ്‌ത ഒഴിവിലാണ് തൊടുപുഴ നഗരസഭയിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ യുഡിഎഫ് 126 വോട്ടിന് ജയിച്ചു. ഇവിടെ ചെയർമാൻ സ്‌ഥാനം രാജിവെച്ച യുഡിഎഫ് വിമതന്റെ നിലപാട് ഇനി നിർണായകമാണ്. കണ്ണൂർ കണ്ണൂരിൽ മൂന്ന് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകൾ പാർട്ടിക്ക് നഷ്‌ടമായി.
Most Read| രണ്ടുതവണ പ്രളയ മുന്നറിയിപ്പ് നൽകി; കേരളം എന്ത് ചെയ്‌തെന്ന് അമിത് ഷാ