തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. തുടര്‍ന്ന് നാളെയോടെ സൂക്ഷ്‌മ പരിശോധന ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ പത്രിക സമര്‍പ്പണത്തിനും, പരിശോധനക്കും നിശ്‌ചിത എണ്ണം ആളുകള്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ.
സ്‌ഥാനാര്‍ഥി, നിര്‍ദേശകന്‍, ഏജന്റ് എന്നിവര്‍ക്ക് മാത്രമാണ് നാളെ മുതല്‍ നടക്കുന്ന പരിശോധനക്ക് ഹാളില്‍ പ്രവേശനം അനുവദിക്കുന്നത്. നാമനിര്‍ദേശ പത്രിക ഈ മാസം 23 ആം തീയതി വരെ പിന്‍വലിക്കാന്‍ സാധിക്കും. അതിന് ശേഷം തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
സംസ്‌ഥാനത്ത് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങിയത് ഈ മാസം 12 ആം തീയതി മുതലാണ്. ഇതുവരെ 97,720 നാമനിര്‍ദേശ പത്രികകളാണ് സംസ്‌ഥാനത്ത് ആകെ ലഭിച്ചത്. ഇവയില്‍ പഞ്ചായത്തുകളിലേക്ക് 75,720 എണ്ണവും, ബ്ളോക്ക് പഞ്ചായത്തിലേക്ക് 6,493 എണ്ണവും, ജില്ലാ പഞ്ചായത്തിലേക്ക് 1,086 എണ്ണവും, കോര്‍പ്പറേഷനിലേക്ക് 2,413 എണ്ണവും, മുനിസിപ്പാലിറ്റിയിലേക്ക് 12,026 എണ്ണവുമാണ് ഇതുവരെ ലഭിച്ച നാമനിര്‍ദേശ പത്രികകള്‍.
Read also : ഭർത്താവിന്റെ വരുമാനം അറിയാൻ ഭാര്യക്ക് അവകാശമുണ്ട്; കമ്മീഷൻ







































