ഭർത്താവിന്റെ വരുമാനം അറിയാൻ ഭാര്യക്ക് അവകാശമുണ്ട്; കമ്മീഷൻ

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: ഭർത്താവിന്റെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ഭാര്യക്ക് വിവരാവകാശം വഴി തേടാമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ. പങ്കാളിയുടെ മൊത്തവും നികുതി നൽകേണ്ടതുമായ വരുമാനങ്ങളിൽ വിവരാവകാശ മറുപടി അറിയാമെന്നാണ് കമ്മീഷൻ പറയുന്നത്. രാജസ്‌ഥാനിലെ ജോധ്പൂരിൽ നിന്നുള്ള റഹ്‌മത്ത് ബാനോ സമർപ്പിച്ച അപ്പീലിന് മറുപടി നൽകുകയായിരുന്നു കമ്മീഷൻ.

റഹ്‌മത്ത് ബാനോ ആവശ്യപ്പെട്ട വിവരങ്ങൾ മൂന്നാം കക്ഷിയുടേതാണെന്നും വിവരവകാശത്തിന് കീഴിൽ അത്തരം വിവരങ്ങൾ ഉൾപ്പെടില്ലെന്നും നേരത്തെ ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഈ പ്രസ്‌താവനയെ വിവരാവകാശ കമ്മീഷൻ പൂർണമായും തള്ളി. ആദായനികുതി വകുപ്പിന്റെ അത്തരം അവകാശവാദങ്ങൾ അസംബന്ധമാണെന്ന് കമ്മീഷൻ പറഞ്ഞു. കൂടാതെ 15 ദിവസത്തിനുള്ളിൽ യുവതി അന്വേഷിച്ച വിവരങ്ങൾക്ക് മറുപടി നൽകണമെന്നും കമ്മീഷൻ ജോധ്പൂർ ആദായനികുതി വകുപ്പിന് നിർദേശം നൽകി.

Read also: സ്‌ഥാനാര്‍ഥികളെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അധിക്ഷേപിച്ചാല്‍ ഇനി നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE