സ്‌ഥാനാര്‍ഥികളെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അധിക്ഷേപിച്ചാല്‍ ഇനി നടപടി

By News Desk, Malabar News
Malabarnews_cyber crime
Representational image
Ajwa Travels

തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നടന്നുവരുന്ന അധിക്ഷേപങ്ങള്‍ ഇല്ലാതാക്കാന്‍ പോലീസ് നിര്‍ദേശം. സ്‌ഥാനാര്‍ഥികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സംസ്‌ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദേശം നല്‍കി.

Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും

സ്‌ഥാനാര്‍ഥികളുടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്‌തും അശ്ളീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പൊലീസ് ആസ്‌ഥാനത്തെ തിരഞ്ഞെടുപ്പ് ‌ സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവികളോട് ബെഹ്റ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE