തദ്ദേശ തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും. തിരഞ്ഞെടുപ്പില്‍ നവംബര്‍ 18 വരെ ലഭിച്ചത് 82,810 നാമനിര്‍ദ്ദേശ പത്രികകളെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 12 മുതലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്‌ഞാപനത്തെ തുടര്‍ന്ന് പത്രിക സമര്‍പ്പണം ആരംഭിച്ചത്.

സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ 18ന് വൈകിട്ട് ആറുവരെ അപ്‍ലോഡ് ചെയ്‌തിട്ടുള്ള കണക്കനുസരിച്ച് ഗ്രാമ പഞ്ചായത്തുകളിലേക്ക് 64,767 ഉം ബ്‌ളോക്ക് പഞ്ചായത്തുകളിലേക്ക് 5,612 ഉം ജില്ലാ പഞ്ചായത്തുകളിലേക്ക് 664 ഉം പത്രികകളാണ് ലഭിച്ചത്.

കൂടാതെ മുനിസിപ്പാലിറ്റികളിലേക്ക് 9,865 നാമനിര്‍ദ്ദേശ പത്രികകളും ആറ് കോര്‍പ്പറേഷനുകളിലേക്ക് 1,902 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. അവധി ദിനങ്ങളിലൊഴികെ (14, 15) നവംബര്‍ 12 മുതല്‍ അഞ്ച് ദിവസങ്ങളിലായാണ് പത്രികകള്‍ ലഭിച്ചത്.

അതേസമയം പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും. സൂക്ഷ്‌മ പരിശോധന നടക്കുക വെള്ളിയാഴ്‌ചയും (നവംബര്‍ 20) സ്‌ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ഉം ആണ്.

Read Also: വാക്‌സിന്‍ 95% ഫലപ്രദം; ഗുരുതര രോഗികളിലും പ്രായമായവരിലും വിജയമെന്നും ഫൈസറിന്റെ അവകാശവാദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE