കോഴിക്കോട് കോര്‍പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു

By News Desk, Malabar News
ബീന ഫിലിപ്പ്
Ajwa Travels

കോഴിക്കോട്: കോര്‍പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു. ജില്ലാ കളക്‌ടർ സാംബശിവ റാവുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സിപി മുസാഫര്‍ അഹമ്മദ് ഡെപ്യൂട്ടി മേയറായും സത്യപ്രതിജ്‌ഞ ചെയ്‌തു. ജില്ലയിലെ കോര്‍പറേഷന്‍, നഗരസഭകള്‍ എന്നിവിടങ്ങളില്‍ സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നു.

ജില്ലയിലെ നഗരസഭകളില്‍ ചെയര്‍മാന്‍മാരായും വൈസ് ചെയര്‍മാന്‍മാരായും സത്യപ്രതിജ്‌ഞ ചെയ്‌തവര്‍:- കൊടുവള്ളി നഗരസഭ- ചെയര്‍മാനായി വെള്ളറ അബ്‌ദു (വി അബ്‌ദുറഹിമാന്‍), വൈസ് ചെയര്‍പേഴ്‌സണായി സുഷിനി കെഎം.

കൊയിലാണ്ടി നഗരസഭ– ചെയര്‍പേഴ്‌സണായി കെപി സുധ (സുധ കിഴക്കെപ്പാട്ട്), വൈസ് ചെയര്‍മാനായി അഡ്വ. കെ സത്യന്‍. പയ്യോളി നഗരസഭ- ചെയര്‍മാനായി വടക്കയില്‍ ഷഫീഖ്, വൈസ് ചെയര്‍പേഴ്‌സണായി സിപി ഫാത്തിമ. വടകര നഗരസഭ- ചെയര്‍പേഴ്‌സണായി കെപി ബിന്ദു, വൈസ് ചെയര്‍മാനായി പികെ സതീശന്‍ മാസ്‌റ്റര്‍.

മുക്കം നഗരസഭ- പിടി ബാബു നഗരസഭ അധ്യക്ഷന്‍, അഡ്വ. ചാന്ദ്‌നി വൈസ് ചെയര്‍പേഴ്‌സണ്‍. ഫറോക്ക് നഗരസഭ- ചെയര്‍മാനായി എന്‍സി അബ്‌ദുൽ റസാഖ്, റീജ വൈസ് ചെയര്‍പേഴ്‌സണ്‍. രാമനാട്ടുകര നഗരസഭ- ബുഷ്റ റഫീഖ് നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാനായി സുരേഷ് കുമാര്‍ കെ. നഗരസഭ അധ്യക്ഷൻമാര്‍ക്ക് വരണാധികാരിയും ഉപാധ്യക്ഷന്മാര്‍ക്ക് അധ്യക്ഷൻമാരുമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

Malabar News: ജില്ലാ വിഭജനമടക്കം സമഗ്ര വികസന നിര്‍ദ്ദേശങ്ങളുമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE