7 തദ്ദേശ വാര്‍ഡുകളില്‍ പ്രത്യേക തിരഞ്ഞെടുപ്പ്; വിജ്‌ഞാപനം പുറത്തിറക്കി

By Team Member, Malabar News
Special Election
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തെ 7 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് ജനുവരി 21ആം തീയതി നടക്കുമെന്ന് പ്രഖ്യാപിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്‌ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചതിനാലാണ് ജനുവരി 21ആം തീയതി പ്രത്യേക തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരനാണ് ഇക്കാര്യം വ്യക്‌തമാക്കി വിജ്‌ഞാപനം പുറത്തിറക്കിയത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജനുവരി 4ആം തീയതി വരെ സ്‌ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ശേഷം 5ആം തീയതി സൂക്ഷ്‌മ പരിശോധന നടത്തും. അതിന് ശേഷം 7ആം തീയതി വരെയുള്ള സമയത്ത് നാമനിര്‍ദേശ പത്രിക പിൻവലിക്കേണ്ട ആളുകള്‍ക്ക് പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. 21ആം തീയതി രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പോളിംഗ് നടക്കുക. ശേഷം അടുത്ത ദിവസം ജനുവരി 8ആം തീയതി വോട്ടെണ്ണല്‍ നടക്കുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കിയത്.

നിലവില്‍ സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ 7 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. കൊല്ലം പൻമന ഗ്രാമപ്പഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ പിഎച്ച്‌സി വാര്‍ഡ് (7), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴി വാര്‍ഡ് (47), കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷന്‍ (07) എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 7 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍.

Read also : മലപ്പുറം ജില്ലയിലെ 12 നഗരസഭകളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും പരിചയപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE