തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ഇന്ന്

By News Desk, Malabar News
Malabar-News_election-campaign
Ajwa Travels

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ഇന്ന്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും ചടങ്ങുകള്‍. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തു മണിക്കും കോര്‍പറേഷനുകളില്‍ പതിനൊന്നരക്കുമാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്.

കോര്‍പ്പറേഷനുകളില്‍ ജില്ലാ കളക്‌ടർമാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റു തദ്ദേശ സ്‌ഥാപനങ്ങളില്‍ വരണാധികാരികളാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. പ്രായംകൂടിയ അംഗത്തിനാണ് ഉദ്യോഗസ്‌ഥര്‍ സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുക്കുക. മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗമാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്.

സത്യപ്രതിജ്‌ഞക്ക് ശേഷം ആദ്യ കൗണ്‍സില്‍ യോഗവും ഇന്ന് ചേരും. ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌ത  മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയിലാകും യോഗം. കോവിഡ് പോസിറ്റീവായതോ ക്വാറന്റെയ്നില്‍ ഉള്ളതോ ആയ അംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്‌ഞ ചെയ്യാന്‍ അവസരമുണ്ടാകും. മറ്റംഗങ്ങളുടെ സത്യപ്രതിജ്‌ഞക്ക് ശേഷമാകും ഇവര്‍ക്ക് അവസരം.

Also Read: ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കാന്‍ കഴിയുക രാഹുല്‍ ഗാന്ധിക്ക് മാത്രം; ടിപിസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE