ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കാന്‍ കഴിയുക രാഹുല്‍ ഗാന്ധിക്ക് മാത്രം; ടിപിസിസി

By Staff Reporter, Malabar News
rahul gandhi_malabar news
രാഹുൽ ഗാന്ധി
Ajwa Travels

ഹൈദരാബാദ്: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധിയോടുള്ള വിശ്വാസം വ്യക്‌തമാക്കി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) നേതാക്കള്‍. രാഹുലിന് മാത്രമേ ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കാന്‍ സാധിക്കൂ എന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഒരു പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ നേതാക്കള്‍ നിലവില്‍ രാജ്യം നേരിടുന്ന രാഷ്‌ട്രീയ പ്രതിസന്ധിയെ കുറിച്ചും സൂചിപ്പിച്ചു. കര്‍ഷക പ്രക്ഷോഭം, കൊറോണ വൈറസ് മഹാമാരി, തൊഴിലില്ലായ്‌മ, സ്വേച്ഛാധിപത്യ ഭരണം എന്നിവ നിലവില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ ചിലതാണെന്നും ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ രാഹുലിനെപ്പോലെ രാജ്യമെമ്പാടും സ്വീകാര്യനായ നേതാവാണ് എഐസിസി പ്രസിഡണ്ട് ആകേണ്ടതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കാന്‍ രാഹുലിന് മാത്രമേ കഴിയൂ എന്നും അവര്‍ കത്തില്‍ വ്യക്‌തമാക്കി.

മാത്രവുമല്ല എല്ലാക്കാലത്തും പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തെ രക്ഷിച്ചിട്ടുള്ളത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്‌ച സോണിയ ഗാന്ധിയുടെ ഡെല്‍ഹിയിലെ വസതിയില്‍ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ വലിയ രീതിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട 23 നേതാക്കളില്‍ ചിലരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്നും വെല്ലുവിളികള്‍ ചര്‍ച്ചചെയ്യാന്‍ ഉടന്‍ യോഗം ചേരണമെന്നും പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടതായാണ് വിവരം. സോണിയ ഗാന്ധി ഉള്‍പ്പെടെ 19 നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.

അഞ്ച് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്‌ചക്ക് ശേഷം മുന്‍ കേന്ദ്രമന്ത്രി പവന്‍ ബന്‍സാല്‍ പാര്‍ട്ടിക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ആവശ്യമാണെന്ന് നേതാക്കള്‍ പറഞ്ഞതായി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൂടാതെ യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അവരവരുടെ കാഴ്‌ചപ്പാട് വ്യക്‌തമാക്കിയതായും പാര്‍ട്ടി പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

Read Also: കോവിഡ് വാക്‌സിന്‍ വിതരണം ജനുവരിയില്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE