കോവിഡ് വാക്‌സിന്‍ വിതരണം ജനുവരിയില്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി

By Staff Reporter, Malabar News
Harsh Vardhan_malabar news
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ജനുവരിയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. വാക്‌സിന്റെ സുരക്ഷക്കും ഫലപ്രാപ്‌തിക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് ആയിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

‘പ്രഥമ പരിഗണന വാക്‌സിന്റെ സുരക്ഷക്കും ഫലപ്രാപ്‌തിക്കുമാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചക്കുമില്ല. ജനുവരിയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വ്യക്‌തിപരമായി കരുതുന്നത്’, ഹര്‍ഷ വര്‍ധന്‍ അറിയിച്ചു.

നിലവില്‍ 3,05,344 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെയായി 1,00,31,223 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 1,45,477 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്‌തു. അതേസമയം ഇതിനോടകം 95,80,402 പേര്‍ രോഗമുക്‌തി നേടിയതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്.

Read Also: ലീഗിനെ വിമർശിച്ചാൽ അതെങ്ങനെയാണ് മുസ്‌ലിം സമുദായത്തിന് എതിരാവുക?; കെടി ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE