തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ് ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് പിന്നാലെ ലീഗിനെ വിമര്‍ശിച്ച് മന്ത്രി കെടി ജലീല്‍. മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെയാണ് മുസ്‌ലിം സമുദായത്തിന് എതിരാവുക എന്ന് കെടി ജലീല്‍ ചോദിച്ചു.
മുഖം നന്നാക്കൂ, കണ്ണാടി കുത്തിപ്പൊട്ടിക്കരുത് എന്ന തലക്കെട്ടോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്‌റ്റ് ആരംഭിക്കുന്നത്. ഇച്ഛാശക്‌തിയും വിശ്വാസ്യതയും നഷ്‌ടപ്പെട്ടുവെന്ന് ബോധ്യമായ പുതിയ കാലത്തെ ലീഗ് നേതൃത്വം സാമുദായിക സ്വത്വത്തിലേക്ക് ഉള്‍വലിയുന്ന കാഴ്‌ച ദയനീയവും പരിഹാസ്യവുമാണെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.
യുഡിഎഫ് അപ്രസക്‌തമായെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള കേന്ദ്രമായി ലീഗ് മാറിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയുള്ള വിമര്‍ശനം. ഇതിന് പിന്നാലെയാണ് ജലീലും ലീഗിനെതിരെ വിമർശനവുമായി രംഗത്ത് വന്നത്.
Read Also: കേരളത്തെ ഗുജറാത്താക്കി മാറ്റരുത്; മുഖ്യമന്ത്രിയോട് പികെ ഫിറോസ്