കേരളത്തെ ഗുജറാത്താക്കി മാറ്റരുത്; മുഖ്യമന്ത്രിയോട് പികെ ഫിറോസ്

By News Desk, Malabar News
Do not turn Kerala into Gujarat; PK Firos to the Chief Minister
PK Firos
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി പികെ ഫിറോസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കടമയാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. തിരഞ്ഞെടുപ്പുകളിലെ താൽകാലിക ലാഭത്തിന് വേണ്ടി കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിൽ വിഷം കലർത്തരുതെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫാസിസത്തോട് മറുചോദ്യങ്ങൾ ഉയരാത്ത ഗുജറാത്തായി കേരളത്തെ മാറ്റരുതെന്നും ഫിറോസ് ആവശ്യപ്പെട്ടു. യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന. നേതൃത്വം ലീഗ് ഏറ്റെടുത്താൽ എന്താ എന്ന് ചോദിക്കുന്ന ഒരു സമൂഹം ഇവിടെയില്ല എന്ന ആത്‌മ വിശ്വാസത്തിലാണോ പിണറായി ആ പ്രസ്‌താവന നടത്തിയത്- ഫിറോസ് ചോദിക്കുന്നു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ അമിത് ഷാ പ്രയോഗിച്ചൊരു കുതന്ത്രമുണ്ട്. അഹമ്മദ് പട്ടേലിനെ…

Posted by PK Firos on Sunday, 20 December 2020

ഇസ്‌ലാമോഫോബിയ ഉൽപാദിപ്പിക്കുന്നത് ആർഎസ്എസ് മാത്രമല്ല, അവർ വിളവെടുപ്പുകാരാണ്. മതേതര സമൂഹത്തിൽ വര്‍ഗീയതയുടെ വിത്ത് വിതച്ചതിന് ശേഷം വിളവെടുക്കുന്നവരെ നോക്കി ആര്‍ത്തുവിളിച്ചത് കൊണ്ട് കാര്യമില്ലെന്നും ഫിറോസ് കുറിച്ചു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു പികെ ഫിറോസ്.

Also Read: കോട്ടയത്ത് കോൺഗ്രസ് വിമതയുടെ പിന്തുണ യുഡിഎഫിന്; ഭരണം നറുക്കിട്ട് തീരുമാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE