പിവി അൻവർ എംഎൽഎയെ അറസ്‌റ്റ് ചെയ്യണം; പികെ ഫിറോസ്

By Staff Reporter, Malabar News
pk-firoz aganist pv anvar
Ajwa Travels

മലപ്പുറം: ക്രഷര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ പിവി അൻവർ എംഎൽഎയെ അറസ്‌റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ക്രൈം ബ്രാഞ്ച് അന്‍വറിനെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. മഞ്ചേരി സിജെഎം കോടതി അന്‍വറിന് അനുകൂലമായ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട് തള്ളിയിരുന്നു.

അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്‌പി പി വിക്രമനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം. ആഭ്യന്തര വകുപ്പില്‍ നിന്നുള്ള കൃത്യമായ നിര്‍ദ്ദേശമാണ് അന്‍വറിനെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കാരണം. അതാണ് കോടതി തള്ളിയിരിക്കുന്നതെന്നും ഫിറോസ് വ്യക്‌തമാക്കി.

എആര്‍ നഗര്‍ ബാങ്കിന്റെ കാര്യത്തില്‍ ജലീല്‍ ഇപ്പോള്‍ ലീഗിനെതിരെ ഒന്നും പറയാത്തത് എന്താണെന്ന് ജലീല്‍ തന്നെ വ്യക്‌തമാക്കണം. മുന്‍മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ എതിരാളികള്‍ പോലും ലീഗിനെ പുകഴ്‌ത്തുന്നു എന്നതാണ് കാണാൻ കഴിയുക. സഹകരണ ആശുപത്രിയായത് കൊണ്ടാണ് മുഖ്യമന്ത്രിയെ ശിഹാബ് തങ്ങള്‍ ആശുപത്രി ഉൽഘാടനത്തിന് വിളിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.

എല്ലാ ജില്ലകളിലും മുസ്ലിം ലീഗിന്റെ സംഘടനാ സംവിധാനം ശക്‌തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇനി തെക്കന്‍ ജില്ലകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഭാരവാഹികളെ പരസ്‌പരം മാറ്റിയുള്ള പുനഃസംഘടനയല്ല ലീഗ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Read Also: പെഗാസസ്‌ ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE