പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തരുത്; പോലീസ് മുന്നറിയിപ്പ്

By Staff Reporter, Malabar News
AI apps to create nude photos of women; Reportedly increasing in popularity
Representational Image
Ajwa Travels

തിരുവനന്തപുരം: പബ്ളിക്ക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് മുന്നറിയിപ്പുമായി കേരളാ പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്‌ഥലങ്ങളിലെ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഒരു വൈഫൈ നെറ്റ്‌വര്‍ക്കിലേക്ക് കണക്റ്റ്‌ ചെയ്‌ത്‌ വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നും കുറിപ്പില്‍ ഓര്‍മിപ്പിച്ചു.


സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്‌ഞാനമുള്ളവര്‍ക്കും നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും.

ഇത്തരത്തില്‍ വ്യക്‌തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്‌ടപ്പെടാന്‍ ഇടയുണ്ടെന്നും പോസ്‌റ്റില്‍ വ്യക്‌തമാക്കുന്നു.

Read Also: യുക്രൈനിൽ നിന്ന് റഷ്യൻ സേന പിൻമാറണം; പ്രമേയം പാസാക്കി യുഎൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE