ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്‌ടപ്പെട്ടത് 29 ലക്ഷം രൂപ- യുവാവ് പിടിയിൽ

ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം എന്നിവയിൽ വരുന്ന ലിങ്കുകളിലൂടെ ചാറ്റ് ചെയ്‌ത്‌ വിവിധ ടാസ്‌ക്കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

By Trainee Reporter, Malabar News
MalabarNews_ online-fraud
Representation Image
Ajwa Travels

കോഴിക്കോട്: ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം വഴി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്തിൽ ഉൾപ്പെട്ട യുവാവ് പിടിയിൽ. മുക്കം മലാംകുന്ന് ജിഷ്‌ണുവിനെയാണ് (20) ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 29 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പിന് ഇരയായ കോഴിക്കോട് സ്വദേശിനി ആതിരയുടെ പരാതി പ്രകാരം ചേവായൂർ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ്.

ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം എന്നിവയിൽ വരുന്ന ലിങ്കുകളിലൂടെ ചാറ്റ് ചെയ്‌ത്‌ വിവിധ ടാസ്‌ക്കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിൽ നിന്ന് ലഭിക്കുന്ന പണം പലരുടെ അക്കൗണ്ടിലായാണ് ഇട്ടിരുന്നത്.

ഒരേ അക്കൗണ്ടിൽ കണക്കിൽ കൂടുതൽ പണം വന്നാൽ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് പലരുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയിരുന്നത്. ഇത്തരത്തിൽ പണം സൂക്ഷിക്കുന്നവർക്ക് തട്ടിപ്പ് സംഘം പ്രതിഫലവും നൽകിയിരുന്നു. ചേവായൂർ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ട് ആ യുവാവിന്റെ അക്കൗണ്ടിലേക്ക് ഇത്തരത്തിൽ ജിഷ്‌ണു പണം ട്രാൻസ്‌ഫർ ചെയ്‌തിട്ടുണ്ട്‌.

തിരികെ ട്രാൻസ്‌ഫർ ചെയ്‌തപ്പോൾ ജിഷ്‌ണു പ്രതിഫലമായി 4000 രൂപ നൽകിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പ് സംഘത്തെ കുറിച്ച് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുന്ന പണം തുടർ ട്രാൻസ്‌ഫറുകളിലൂടെ പെട്ടെന്ന് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയും എടിഎം വഴി പിൻവലിച്ചുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.

Most Read| ആലപ്പുഴ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; മൽസ്യ തൊഴിലാളികൾ ആശങ്കയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE