ആലപ്പുഴ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; മൽസ്യ തൊഴിലാളികൾ ആശങ്കയിൽ

ചാകരയ്‌ക്ക് മുമ്പുള്ള ഉൾവലിയലാണെന്ന നിഗമനത്തിലാണ് മൽസ്യത്തൊഴിലാളികൾ.

By Trainee Reporter, Malabar News
sea
ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞപ്പോൾ
Ajwa Travels

ആലപ്പുഴ: ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. ആലപ്പുഴ പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ നാട്ടുകാരും മൽസ്യത്തൊഴിലാളികളും ആശങ്കയിലാണ്. കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്‌തമല്ല. ഇന്ന് രാവിലെ 6.30ന് ശേഷമാണ് തീരദേശവാസികൾ സംഭവം കണ്ടത്.

നേരത്തെ രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു. സുനാമിക്കും ചാകരയ്‌ക്കും മുമ്പുമാണ് നേരത്തെ കടൽ ഉൾവലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാൽ, ഇത് ചാകരയ്‌ക്ക് മുമ്പുള്ള ഉൾവലിയലാണെന്ന നിഗമനത്തിലാണ് മൽസ്യത്തൊഴിലാളികൾ.

എന്നാൽ, ആശങ്കയും ഉയരുന്നുണ്ട്. രാത്രിയിൽ തിരമാലകൾ രൂക്ഷമാണെന്നും തീരദേശവാസികൾ പറയുന്നു. കടൽ ഉൾവലിഞ്ഞ് തീരത്ത് ചെളി നിറഞ്ഞതിനെ തുടർന്ന് പുറക്കാട് തീരത്തേക്ക് മീൻപിടിത്ത ബോട്ടുകൾക്ക് അടുക്കാൻ സാധിക്കുന്നില്ല.

Most Read| കൊച്ചുമിടുക്കി ഫെസ്‌ലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE