തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുന്നതിനൊപ്പം ജില്ലാ തലങ്ങളില്‍ നടത്തിയ പ്രകടനവും അവലോകനം ചെയ്യും. മുഖ്യമന്ത്രിയുടെ കേരള പര്യടനവും നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന് സംസ്ഥാന കമ്മറ്റിയിലെ വിഷയങ്ങളാവും. ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങളും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.
Also Read: മുന്നറിയിപ്പില്ലാതെ ഫീസുകൾ കുത്തനെ ഉയർത്തി മോട്ടോർ വാഹന വകുപ്പ്