കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത് നടന്‍ ജോജു ജോര്‍ജ്. കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തെ ചോദ്യം ചെയ്‌തതിന് ശേഷം ഉണ്ടായ സൈബർ ആക്രമണമാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ജോജുവിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ടുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്. അക്കൗണ്ടുകൾ നടന്‍ സ്വമേധയാ ഒഴിവാക്കുക ആയിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ജോജുവിനെതിരേ കെപിസിസി പ്രസിഡണ്ട് ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ പരസ്യമായും രംഗത്തുവന്നിരുന്നു.
കൊച്ചിയിലെ റോഡ് ഉപരോധത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വൈറ്റില ദേശീയ പാതയിലായിരുന്നു സമരം. റോഡിൽ മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ടി വന്നപ്പോള്‍ ജോജു സംഘാടകരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രവര്‍ത്തകര്‍ കാര്‍ തല്ലി തകര്‍ക്കുകയുമായിരുന്നു.
സംഭവത്തില്‍ ആറ് ലക്ഷം രൂപയുടെ നഷ്‌ടമാണ് വണ്ടിക്കുണ്ടായത്. ജോജുവിന്റെ കൈയ്‌ക്കും പരിക്ക് പറ്റിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 15 കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്‌റ്റുണ്ടാകുമെന്നാണ് കമ്മീഷണര്‍ ഇപ്പോള്‍ വ്യക്‌തമാക്കുന്നത്.
Read Also: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ അടച്ചു