പിന്തുണയില്ല; സംഘടനയിൽ നിന്ന് രാജിവെച്ചു ഗായകൻ സൂരജ് സന്തോഷ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനവുമായി ബന്ധപ്പെട്ടു ഗായിക കെഎസ് ചിത്ര നടത്തിയ പ്രസ്‌താവനയെ സൂരജ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വലിയ തോതിലുള്ള സൈബർ ആക്രമണം സൂരജിന് നേരെയുണ്ടായത്.

By Trainee Reporter, Malabar News
santhosh sooraj and ks chithra
സൂരജ് സന്തോഷ്, കെഎസ് ചിത്ര
Ajwa Travels

കൊച്ചി: സിനിമാ ഗായകരുടെ സംഘടനയായ സമയിൽ നിന്ന് (സിംഗേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്) രാജിവെച്ചു ഗായകൻ സൂരജ് സന്തോഷ്. തനിക്കെതിരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ലെന്ന് വ്യക്‌തമാക്കിയാണ് രാജി.

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനവുമായി ബന്ധപ്പെട്ടു ഗായിക കെഎസ് ചിത്ര നടത്തിയ പ്രസ്‌താവനയെ സൂരജ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വലിയ തോതിലുള്ള സൈബർ ആക്രമണം സൂരജിന് നേരെയുണ്ടായത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന ചിത്രയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഈ വാക്കുകളെയാണ് സൂരജ് വിമർശിച്ചത്.

ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു സൂരജിന്റെ പ്രതികരണം. വസ്‌തുത സൗകര്യപൂർവം മറക്കുന്നുവെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രതികരണം.

തനിക്കെതിരെ ഇപ്പോൾ നടക്കുന്നത് സംഘടിത സൈബർ ആക്രമണമാണ്. ഇതിന് മുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും സാമൂഹിക മാദ്ധ്യമത്തിലൂടെ സൂരജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്‌തമാക്കിയ സൂരജ്, താൻ തളരില്ലെന്നും തളർത്താൻ പറ്റില്ലെന്നും പറഞ്ഞിരുന്നു.

Most Read| ‘സർക്കാർ വസതി ഒഴിയണം, അല്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരും; മഹുവയ്‌ക്ക് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE