മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ അടച്ചു

By Web Desk, Malabar News
mullapperiyar dam-shutter-open
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആറ്​ സ്‌പിൽവേ ഷട്ടറുകളിൽ അഞ്ച്​ എണ്ണവും അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകൾ തമിഴ്‌നാട് അടച്ചത്. ശേഷിച്ച ഒരു ഷട്ടർ 20 സെന്റീമീറ്റർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്.

മഴയുടെ ശക്‌തി കുറഞ്ഞതും നീരൊഴുക്ക് കുറഞ്ഞതുമാണ് ഷട്ടറുകൾ അടക്കാൻ കാരണം. അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയർന്നതോടെയാണ് ഇടുക്കി ജല സംഭരണിയിലേക്ക് ആറ്​ ഷട്ടറുകൾ വഴി ജലം തുറന്നു വിട്ടത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്‌പിൽവേയിൽ നിന്നും ജലം ഒഴുക്കുന്ന വി- 3 ഷട്ടർ എന്നിവ ഉപസമിതി നിരീക്ഷിച്ചു.

അണക്കെട്ടിൽ നിന്നും തമിഴ്‌നാട്ടിലേക്ക് സെക്കന്റിൽ 2305 ഘനയടി ജലമാണ് തുറന്നു വിട്ടിട്ടുള്ളത്. അണക്കെട്ടിലേക്ക് സെക്കന്റിൽ 2758.15 ഘനയടി ജലമാണ് ഒഴുകി എത്തുന്നത്.

Also Read: ഹേബിയസ് കോർപസ് ഹരജി അനുപമ പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE