തിരുവനന്തപുരം : ഡിസംബര്‍ 8 ആം തീയതി നടക്കുന്ന ആദ്യഘട്ട തദ്ദേശീയ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥര്‍ക്ക് നാളെ പരിശീലനം നല്‍കും. പ്രെസൈഡിംഗ് ഓഫീസര്‍, ഫസ്‌റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കായി നേരത്തെ നല്‍കിയ പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കാണ് നാളെ വീണ്ടും പരിശീലനം നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥര്‍ നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്നും, അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും കളക്‌ടറുമായ നവ്‌ജ്യോത് ഖോസ വ്യക്‌തമാക്കി.
വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂള്‍, നെടുമങ്ങാട് ഗവൺമെന്റ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ വച്ചാണ് നാളെ പരിശീലന ക്‌ളാസുകള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വര്‍ക്കല, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥര്‍ക്കാണ് വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വച്ച് പരിശീലനം നടത്തുന്നത്. ഉച്ചക്ക് 1.30 മുതല്‍ വൈകുന്നേരം 5.30 വരെയായിരിക്കും ക്‌ളാസ് ഉണ്ടാകുക. പാറശാല, പെരുങ്കടവിള, അതിയന്നൂര്‍, നേമം, പോത്തന്‍കോട്, വെള്ളനാട്, വാമനപുരം, കിളിമാനൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല ബ്ളോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിയുള്ള ഉദ്യോഗസ്‌ഥര്‍ക്ക് നെടുമങ്ങാട് ഗവൺമെന്റ് ജിഎച്ച്എസ്എസ് സ്‌കൂളില്‍ രണ്ട് ഘട്ടങ്ങളിലായും പരിശീലനം നടക്കും.
Read also : നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍








































