തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 11 ന് മുന്‍പ് നടത്തുമെന്ന് സൂചന. തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. പൊലീസ് വിന്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിജിപിയുമായി ഈ ആഴ്ച യോഗം ചേരും.
ഡിസംബര്‍ 11 ന് മുന്‍പ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഏഴു ജില്ലകളില്‍ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ഏഴു ജില്ലകള്‍ രണ്ടാംഘട്ടത്തിലും വോട്ടെടുപ്പ് നടത്താമെന്നാണ് പരിഗണയില്‍ ഉള്ളത്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 നാണ് അവസാനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിലപാടിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്.
നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കൂടാതെ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നത് അടക്കമുള്ളവ അന്തിമഘട്ടത്തിലാണ്.
Read Also: സഖാവ് വി എസിന് 97 വയസ്
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. ഡിസംബര്‍ മധ്യത്തോടെ പുതിയ ഭരണസമിതി നിലവില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെ ന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നത്.
അതേസമയം പൊലീസ് വിന്യാസം അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. ഇതിനായി പോളിംഗ് സ്റ്റേഷനുകള്‍ എത്രയെണ്ണമെന്നത് സംബന്ധിച്ച് കാര്യത്തില്‍ വ്യക്തത വരുത്തുകയും വേണം. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്നാണ് അറിയുന്നത്. ഇതുപ്രകാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ ആദ്യവാരം ഉണ്ടാകുമെന്നാണ് സൂചന.
National News: ബീഹാര്‍ തിരഞ്ഞെടുപ്പ്; നക്സൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്








































