തൃശൂരിൽ ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; വിവാഹങ്ങളിൽ 10 പേർക്ക് പങ്കെടുക്കാം

By News Desk, Malabar News
Nursing caretaker in the group that kidnapped the child? Crucial turning point
Rep. Image
Ajwa Travels

തൃശൂർ: ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച തൃശൂരിൽ നാളെ മുതൽ ഇളവുകൾ. പലചരക്ക്, പച്ചക്കറി കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. മൽസ്യം, മാംസം എന്നിവ വിൽപന നടത്തുന്ന കടകൾക്ക് ബുധൻ, ശനി ദിവസങ്ങളിലാണ് പ്രവർത്തന അനുമതിയുള്ളത്. ഹോം ഡെലിവറി മാത്രമേ ഇവിടങ്ങളിൽ അനുവദിക്കൂ.

ഇലക്‌ട്രിക്കൽ, പ്‌ളംബിങ്ങ്, പെയിന്റിങ് കടകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ബേക്കറികൾ വ്യാഴം, ശനി ദിവസങ്ങളിലും തുറക്കാം. തുണിക്കട, സ്വർണക്കട എന്നിവക്ക് ബുധനാഴ്‌ച രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴു വരെ തുറന്നുപ്രവർത്തിക്കാം. വർക് ഷോപ്പ്, പഞ്ചർ കടകൾ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം. കെട്ടിട നിർമാണത്തിന് അനുമതിയില്ല. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രമേ അനുവദിക്കൂ.

സൂപ്പർ മാർക്കറ്റുകൾ രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണിവരെ തുറന്നുപ്രവർത്തിക്കാം. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. പണ്ടം പണയ സ്‌ഥാപനങ്ങൾ എന്നിവക്ക് ബുധനാഴ്‌ചകളിൽ ഒൻപത് മുതൽ ഏഴു വരെ തുറക്കാം. പ്രിന്റിങ്ങ് പ്രസ്, ഫോട്ടോ സ്‌റ്റുഡിയോ എന്നിവകൾക്ക് തിങ്കൾ, വെള്ളി ദിവസങ്ങളിൽ എട്ട് മുതൽ ഒന്നു വരെ പ്രവർത്തിക്കാവുന്നതാണ്. കണ്ണടക്കടകൾ തിങ്കൾ,വ്യാഴം ദിവസങ്ങളിൽ ഒൻപത് മുതൽ ഒന്ന് വരെ തുറന്നു പ്രവർത്തിക്കാം. വിവാഹ ചടങ്ങുകളിൽ പത്ത് പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. മലഞ്ചരക്ക് കടകൾക്ക് ശനിയാഴ്‌ച എട്ട് മുതൽ അഞ്ച് വരെ പ്രവർത്തിക്കാം.

Also Read: സംസ്‌ഥാനത്തെ വ്യാജ പൾസ് ഓക്‌സീമീറ്റർ വിപണനം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE