ചെന്നൈ: തമിഴ്നാട്ടിൽ ജൂലൈ 12 വരെ ലോക്ക്ഡൗൺ നീട്ടി. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് കേസുകളിൽ കുറവ് വന്നതിനെ തുടർന്നാണ് തീരുമാനം. റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കണം. അമ്യൂസ്മെന്റ് പാർക്കുകൾക്കും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്. അതേസമയം സ്കൂളുകൾ, കോളേജുകൾ, സിനിമ തിയേറ്ററുകൾ, ബാറുകൾ തുടങ്ങിയവ തുറക്കാൻ അനുമതിയില്ല.
Read also: പോളണ്ടിൽ നിന്നെത്തിയ പാഴ്സലിൽ ജീവനുള്ള ചിലന്തികൾ







































