സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും

By News Desk, Malabar News
Concessions on lockdown; Decision tomorrow
Ajwa Travels

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും. ലോക്ക്ഡൗൺ തുടരണമെന്നാണ് വിദഗ്‌ധ സമിതി ശുപാര്‍ശ ചെയ്‌തിട്ടുള്ളത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പും പോലീസും ഇന്ന് ചേർന്ന ഉന്നത തല യോഗത്തിൽ പറഞ്ഞത്.

ഉച്ചക്ക് ശേഷം ചേരുന്ന കോവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. നിയന്ത്രണങ്ങളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കയര്‍ കശുവണ്ടി അടക്കം ചെറുകിട വ്യാവസായിക മേഖലക്ക് ഇളവുകൾ അനുവദിച്ചേക്കും. പകുതി ജീവനക്കാരെ വച്ച് പ്രവർത്തിക്കാനാണ് അനുമതി നൽകുക. അതേസമയം മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. വിവിധ വകുപ്പുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും ഇളവുകൾ സംബന്ധിച്ച അന്തിമ തീരുമാനം.

Also Read: 80:20 അനുപാതം നിശ്‌ചയിച്ചത് എൽഡിഎഫ് സർക്കാർ; കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE