ലോകായുക്‌താ ഓർഡിനൻസ്; സർക്കാരിന് ഭയമെന്ന് ഷാഫി പറമ്പിൽ

By Desk Reporter, Malabar News
Lokayukta Ordnance; Shafi Parampil Against Government
Ajwa Travels

പാലക്കാട്: ലോകായുക്‌തയിൽ വരാനിരിക്കുന്ന വിധിയിലുള്ള ഭയമാണ് സർക്കാരിനെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ലോകായുക്‌തയുമായി ബന്ധപ്പെട്ട പുതിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണ്. ഭരണ പരിഷ്‌കാര കമ്മീഷനെ പോലെ ലോകായുക്‌തയെയും വെള്ളാനയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തുടർ ഭരണത്തിൽ തുടർ അഴിമതിക്കുള്ള ലൈസൻസ് തേടുകയാണ് സർക്കാരെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

ഗവർണർ ഓർഡിനൻസിൽ ഒപ്പിടരുത്. സീതാറാം യെച്ചൂരി മറുപടി പറയണം. ജൻലോക്‌പാൽ വേണമെന്ന് പറഞ്ഞവർ ഇപ്പോൾ ഒളിക്കുന്നത് എന്തിനാണെന്നും ഷാഫി ചോദിച്ചു. കേരളത്തെ പിണറായി റിപ്പബ്ളിക് ആക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, അട്ടപ്പാടി മധു വധക്കേസ് ഖേദകരമാണ് എന്നും ഷാഫി പറമ്പിൽ പറഞ്ഞു. സർക്കാരിന്റെ മുൻഗണനകളിൽ ഇതില്ല. കൊലപാതക കേസുകളിലെ ക്രിമിനലുകൾക്ക് ലക്ഷങ്ങൾ ചിലവഴിച്ച് അഭിഭാഷകരെ കൊണ്ടുവന്ന സർക്കാരാണ് പിണറായിയുടേതെന്നും അദ്ദേഹം വിമർശിച്ചു.

Most Read:  തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം; അടച്ചിടൽ ഉത്തരവിനെതിരെ ഉടമകളുടെ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE